ഏഴാം അങ്കത്തിന്​ കച്ചമുറുക്കി തേരാളി

വി.​ഡി. സ​തീ​ശ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഉ​ള്ളം​കൈ​യാ​ണ്​ പ​റ​വൂ​ർ മ​ണ്ഡ​ലം. ഇ​വി​ടു​ത്തെ നാ​ട്ടു​വ​ഴി​ക​ൾ പോ​ലും കൈ​രേ​ഖ പേ​ലെ സു​പ​രി​ചി​തം. വോ​ട്ട​ർ​മാ​രു​മാ​യി ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി​പോ​ലെ ഇ​ഴ​യ​ടു​പ്പ​വും. ഈ ​ബ​ന്ധ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷ നേ​താ​വു​കൂ​ടി​യാ​യ സ​തീ​ശ​ൻ ആ​റാം ജ​യം തേ​ടി ഏ​ഴാം അ​ങ്ക​ത്തി​ന്​ പ​റ​വൂ​രി​ന്‍റെ മ​ണ്ണി​ൽ ക​ച്ച​മു​റു​ക്കു​ന്ന​ത്​.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ഇ​ട​തു മു​ന്ന​ണി​യു​ടെ മു​ഖ്യ​ശ​ത്രു കൂ​ടി​യാ​ണ്​ വി.​ഡി. സ​തീ​ശ​ൻ. അ​തി​നു​കാ​ര​ണ​വു​മു​ണ്ട്​. സി.​പി.​എ​മ്മി​നെ​യും ഭ​ര​ണ​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ര​യേ​റെ ക​ട​ന്നാ​ക്ര​മി​ച്ച മ​റ്റൊ​രു കോ​ൺ​ഗ്ര​സ്​ നേ​താ​വി​ല്ല. മു​ഖ്യ​മ​​​​ന്ത്രി​യെ പി​റ​കെ പോ​യി സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ല​പാ​ടു​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ പോ​ലും രൂ​ക്ഷ​മാ​യാ​ണ്​ വി​മ​ർ​ശി​ച്ച​ത്​. ഇ​ക്കു​റി യു.​ഡി.​എ​ഫ്​ സം​സ്ഥാ​ന​ത്ത്​ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ക​രു​ത്ത​നാ​യ ഒ​രു തേ​രാ​ളി​യു​ടെ മു​ഖ​വും സ​തീ​ശ​ന് ന​ൽ​കി.

വി.​ഡി. സ​തീ​ശ​നെ നേ​രി​ടാ​ൻ സി.​പി.​ഐ ഇ​ക്കു​റി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്​ ക​യ്പ​മം​ഗ​ല​​ത്തെ സി​റ്റി​ങ്​ എം.​എ​ൽ.​എ ഇ.​ടി. ടൈ​സ​ണെ​യാ​ണ്. സ​മീ​പ​കാ​ലം വ​രെ പ​റ​വൂ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ​റ​വൂ​ർ മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യി​രു​ന്ന വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ ആ​ണ്​ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റി​ൽ പാ​ള​യ​ത്തി​ൽ നി​ന്ന്​ ത​ന്നെ എ​തി​രാ​ളി എ​ത്തി​യ​ത്​ സ​തീ​ശ​നെ​ന്ന രാ​ഷ്ട്രീ​യ പോ​രാ​ളി​യെ അ​ല്പം പോ​ലും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. അ​തി​ന്​ പ്ര​ധാ​ന​കാ​ര​ണം ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി മ​ണ്ഡ​ല​വു​മാ​യു​ള്ള ആ​ത്​​മ​ബ​ന്ധ​വും മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ള അ​ടി​ത്ത​റ​യു​മാ​ണ്.

1996ലാ​ണ്​ വി.​ഡി.​സ​തീ​ശ​ൻ പ​റ​വൂ​രി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്. അ​ന്ന്​ സി.​പി.​ഐ​യു​ടെ സി​റ്റി​ങ്​ എം.​എ​ൽ.​എ പി. ​രാ​ജു​വി​നോ​ട്​ 1116 വോ​ട്ടി​ന്​ തോ​റ്റു. എ​ന്നാ​ൽ തോ​ൽ​വി സ​മ്മ​തി​ച്ച്​ ഓ​ടാ​തെ സ​തീ​ശ​ൻ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ന്‍റെ ഫ​ലം 2001ൽ ​പ്ര​ക​ട​മാ​വു​ക​യും ചെ​യ്തു. സി.​പി.​​ഐ​യു​ടെ കോ​ട്ട​യെ​ന്ന്​ ക​രു​തി​യി​രു​ന്ന പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ പി. ​രാ​ജു​വി​നെ ത​ന്നെ 7434 വോ​ട്ടി​ന്​ അ​ടി​യ​റ പ​റ​യി​ച്ച്​ മി​ന്നു​ന്ന ക​ന്നി വി​ജ​യം. 2011ൽ ​മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കാ​ൻ സി.​പി.​​ഐ ത​ങ്ങ​ളു​ടെ സ​മു​ന്ന​ത നേ​താ​വ്​ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നെ ത​ന്നെ ഇ​റ​ക്കി. അ​ന്ന് സ​തീ​ശ​ന്റെ ഭൂ​രി​പ​ക്ഷം 11349 ആ​യി ഉ​യ​ർ​ന്നു. 2016ൽ ​ശാ​ര​ദ മോ​ഹ​നെ 20364 വോ​ട്ടി​നും ഏ​റ്റ​വും ഒ​ടു​വി​ൽ എം.​ടി. നി​ക്സ​ണെ 21301 വോ​ട്ടി​നും വീ​ഴ്ത്തി​യാ​ണ്​ സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ചി​ത്ര​വും കോ​ൺ​ഗ്ര​സി​ന്​ അ​നു​കൂ​ല​മാ​ണ്. നോ​ർ​ത്ത്​ പ​റ​വൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യും ചേ​ന്ദ​മം​ഗ​ലം, ചി​റ്റാ​ട്ടു​ക​ര, ഏ​ഴി​ക്ക​ര, കോ​ട്ടു​വ​ള്ളി, പു​ത്ത​ൻ​വേ​ലി​ക്ക​ര, വ​രാ​പ്പു​ഴ, വ​ട​ക്കേ​ക്ക​ര എ​ന്നീ ഏ​ഴ്​ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ​റ​വൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം. ഇ​തി​ൽ വ​ട​ക്കേ​ക്ക​ര​ ഒ​ഴി​കെ ബാ​ക്കി​യി​ട​ത്തെ​ല്ലാം യു.​ഡി.​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന്​ ആ​കെ 10587 വോ​ട്ടി​ന്‍റെ ലീ​ഡും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - The charioteer tightens his belt for the seventh time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-02 01:53 GMT