Posted On
date_range Updated On
date_range മഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
മഞ്ചേരി (മലപ്പുറം): തുറക്കൽ ബാപ്പുട്ടി ബൈപാസിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇന്ത്യൻ ഓയിൽ പെട്രോൾ പാമ്പിന് എതിർവശത്തുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.
പെട്രോൾ പമ്പിൽ നിന്നും റോഡിലേക്ക് കയറിയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചെടുക്കുന്നതിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ഡ്രൈവറെ പുറത്തെത്തിച്ചു.
ഡോറിന്‍റെ ചില്ല് തകർത്താണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്‍റെ മുൻഭാഗം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.