Posted On
date_range Updated On
date_range ലക്കിടിയിൽ കാറിലിടിച്ച് മറിഞ്ഞ ബൈക്ക് യാത്രികന്റെ മുകളിലൂടെ ബസ് കയറിയിറങ്ങി
വൈത്തിരി: ലക്കിടിയിൽ ബസ് കയറിയിറങ്ങി പത്തൊമ്പതുകാരന് ദാരുണാന്ത്യം. സഹയാത്രികന് പരിക്കേറ്റു. ബത്തേരി സ്വദേശിയായ കൽപഞ്ചേരി പവൻ സതീഷാണ് മരിച്ചത്. ബന്ധുവായ പുനലിനാണ് (23) പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ലക്കിടി ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് കാറിന്റെ പുറകിലിടിച്ചു റോഡിലേക്ക് മറിഞ്ഞു. പിന്നാലെ എതിർദിശയിൽനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് പവന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പുനലിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.