സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച് തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട്: വസ്തുവിന്റെ ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച് ചിട്ടിയിൽ നിന്ന്  1.70 കോടിയോളം തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), സഹോദരൻ ഐ.കെ. അബൂബക്കർ (65) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്. ഒ വിപിൻ കെ.വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

2014 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ സഹോദരിയും പരേതനായ രായംമരക്കാർ വീട്ടിൽ പെരിങ്ങാട്ട് ഷാഹുവിന്റെ ഭാര്യയുമായ സഫിയയുടെ പേരിലുള്ള ആധാരങ്ങൾ ചിട്ടിയിൽ ജാമ്യം നൽകിയാണ് ഇരുവരും വ്യാജ ഒപ്പിട്ട് തട്ടിപ്പ് നടത്തിയത്.

സഫിയയുടെ വീട് പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആധാരങ്ങൾ ഉൾപ്പടെയുള്ള രേഖകൾ അബൂബക്കറിനെ ഏൽപ്പിച്ചതായിരുന്നു. അബൂബക്കറും സഹോദരൻ മുഹമ്മദും ചിട്ടിയിലെ പണമെടുക്കാൻ ഈ ആധാരങ്ങൾ ഈട് നൽകുകയായിരുന്നു. വ്യാജ ഒപ്പുകളിട്ട്  തൃശൂർ പൂരം കുറീസിൽ നൽകി പണം കൈപ്പറ്റുകയായിരുന്നു.

തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികൾ തുടങ്ങി. കൂറീസ് ജീവനക്കാർ എത്തിയപ്പോഴാണ് സഫിയ വിവരമറിയുന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. ചാവക്കാട് എസ്.ഐ കണ്ണൻ, സീനിയർ സി.പി. ഒമരായ സൗദാമിനി, സന്ദീപ് നൗഫൽ, സി.പി. ഒമരായ രജനീഷ്. ജയകൃഷ്ണൻ, നസൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.



ഫോട്ടോ: TCC CKD Police Arrest Thattip

ചിട്ടിയിൽ ആധാരം വെച്ച് പണം തടിയ പ്രതികൾ മുഹമ്മദ്, അബൂബക്കർ.


Tags:    
News Summary - The brothers arrested in a financial fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.