പാലക്കാട്: സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കുന്നത് അതിരൂക്ഷ ജലക്ഷാമം അനുഭവിക്കുന്ന കിഴക്കന്‍ പാലക്കാട്ടെ വരള്‍ച്ചബാധിത മേഖലയില്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പരിശോധനയില്‍ ഗുരുതര ജലചൂഷണം നടന്ന മേഖലയെന്ന് ബോധ്യപ്പെട്ട ചിറ്റൂര്‍ ബ്ലോക്കിലുൾപ്പെടുന്ന എലപ്പുള്ളി പഞ്ചായത്തിലെ മണ്ണൂക്കാട്ടാണ് ഫാക്ടറി വരുന്നത്. എലപ്പുള്ളിയിലെ പഴയ വിക്ടറി പേപ്പർ മിൽ നിന്നിരുന്ന 26 ഏക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്.
ബ്രൂവറിക്കും ഡിസ്റ്റ്ലറിക്കുമായി മധ്യപ്രദേശിലെ ഗ്വാളിയോർ ആസ്ഥാനമായ ഒയാസിസ് ഡിസ്റ്റലറീസ് ലിമിറ്റഡിനാണ് അനുമതി. മേഖലയിൽ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളം ലഭ്യമാക്കുമെന്നും റെയിൻ വാട്ടർ ഹാർവെസ്റ്റിങ് പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കുടിവെള്ള ലഭ്യതക്കായി നടപടി പുരോഗമിക്കുന്നുണ്ട്.
പ്രതിവര്‍ഷം ഒന്നരക്കോടി രൂപയുടെ ജലമാണ് ടാങ്കര്‍ ലോറികളില്‍ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളിൽ ജല അതോറിറ്റി വിതരണം ചെയ്യുന്നത്. കുഴല്‍ക്കിണറുകളെയാണ് നാട്ടുകാർ കാര്യമായി ആശ്രയിക്കുന്നത്. കിണർ വെള്ളത്തിൽ ചുണ്ണാമ്പിന്റെയും ഇരുമ്പിന്റെയും അംശം കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് അനുമതി നല്‍കിയത്. 2022ല്‍ മേഖലയിൽ ബ്രൂവറി അനുവദിക്കാന്‍ തീരുമാനമെടുത്തെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.