മരിച്ച ബിനു
Posted On
date_range Updated On
date_range ആഫ്രിക്കയിൽ ജോലിക്കിടെ കപ്പലില്‍ മരിച്ച ബിനുവിെൻറ മൃതദേഹം നാട്ടിലെത്തിക്കും
ചേര്‍ത്തല: ആഫ്രിക്കയിൽ ജോലിക്കിടെ കപ്പലില്‍ മരിച്ച ബിനുവിെൻറ മൃതദേഹം ഒരുമാസത്തിന് ശേഷം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബിനു നിവാസില്‍ (ഉഴക്കാട്ട്) ബിനുകുമാര്‍ (55) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിെച്ചന്ന് സെപ്റ്റംബര്‍ 24നാണ് ബന്ധുക്കള്‍ക്ക് അറിയിപ്പ് കിട്ടിയത്.
\സിനേര്‍ജി കമ്പനിയുടെ പസഫിക് എന്‍ഡവര്‍ കപ്പലിലാണ് ബിനു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ േമയിലാണ് അവധി കഴിഞ്ഞ് മടങ്ങിയത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പില്‍ നടക്കും. തലയോലപ്പറമ്പ് സി.എച്ച്.സിയിലെ നഴ്സ് ഗീതയാണ് ഭാര്യ. അനന്തകൃഷ്ണന്, അതുല്‍ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.