ദാ​മോ​ദ​ര​ൻ

എ​സ്.​സി കു​ടും​ബ​ത്തി​ലെ വ​യോ​ധി​ക​ന്റെ മൃതദേഹം പുതിയ ക്രിമറ്റോറിയത്തിൽ സംസ്കരിക്കാൻ അനുവദിച്ചില്ല;​ വിവാദം

റാ​ന്നി: കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ക്രി​മ​റ്റോ​റി​യ​ത്തി​ൽ നി​ർ​ധ​ന​നാ​യ എ​സ്.​സി കു​ടും​ബ​ത്തി​ലെ വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വി​വാ​ദം. റാ​ന്നി പു​തു​ശ്ശേ​രി​മ​ല തേ​വ​രു​പാ​റ സ്വ​ദേ​ശി ദാ​മോ​ദ​ര​ന്റെ (68) മൃ​ത​ദേ​ഹ​മാ​ണ് സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.

ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​നാ​യ ശ​ങ്ക​ര​ൻ സ​ഖാ​വി​ന്റെ മ​രു​മ​ക​നാ​ണ് ദാ​മോ​ദ​ര​ൻ. ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ ദാ​മോ​ദ​ര​നെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യും ചെ​യ്തു. ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ണം ഇ​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​യും വ​ന്നു. വി​വ​രം അ​റി​ഞ്ഞ് വാ​ർ​ഡ് അം​ഗം വി​നോ​ദും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ക്കി.

തു​ട​ർ​ന്ന്​ പു​തി​യ ക്രി​മ​റ്റോ​റി​യ​ത്തി​ൽ സം​സ്ക​രി​ക്കാ​ൻ വാ​ർ​ഡ് അം​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​യി​ല്ല. ഇ​ത്​ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കി. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം വെ​ള്ളി​യാ​ഴ്ച​യാ​ണ്​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞേ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​യി​രു​ന്നു ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മ​റു​പ​ടി. പി​ന്നീ​ട് നാ​ട്ടു​കാ​ർ ത​ന്നെ പി​രി​വെ​ടു​ത്ത് വ്യാ​ഴാ​ഴ്ച മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.

അ​തേ​സ​മ​യം, ക്രി​മ​റ്റോ​റി​യ​ത്തി​ലെ പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ വെ​ള്ളി​യാ​ഴ്ച മു​ത​ലേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കൂ​വെ​ന്നും അ​തി​നാ​ലാ​ണ് ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ച​തെ​ന്നും പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ത അ​നി​ൽ​കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ കൊ​ണ്ട് ജോ​ലി ചെ​യ്യി​പ്പി​ച്ചാ​ൽ വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​മു​ണ്ടാ​കും. മൃ​ത​ദേ​ഹം ഒ​രു ദി​വ​സ​ത്തേ​ക്ക്​ മോ​ർ​ച്ച​റി​യി​ൽ​വെ​ക്കാ​നു​ള്ള തു​ക റാ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​ഹി​ച്ചു​കൊ​ള്ളാ​മെ​ന്ന് അ​റി​യി​ച്ച​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The body of an elderly member of the SC family was not cremated in the new crematorium; controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.