മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കരക്കടിഞ്ഞ നിലയിൽ

ആറാട്ടുപുഴ: ആറാട്ടുപുഴ പടിഞ്ഞാറ് കടലിൽ വീണ് കാണാതായ  കൊല്ലം അഴീക്കൽ തെക്കടുത്ത് വീട്ടിൽ രാജേന്ദ്രന്‍റെ മകൻ  രാഹുലിന്‍റെ  (കണ്ണൻ -32) മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ തൃക്കുന്നപ്പുഴ പതിയാങ്കര ജങ്ഷൻ തെക്ക് വാഫി കോളേജിന് പടിഞ്ഞാറ് ഭാഗത്ത് കടൽഭിത്തിക്കിടയിലാണ് മൃതദേഹം കണ്ടത്.

തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മൃതദേഹം അഴുകിയിരുന്നു. ഇയാൾ ധരിച്ചിരുന്ന വള്ളത്തിൻ്റെ പേരുള്ള ബനിയൻ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.  അഴീക്കൽ നിന്നും മൽസ്യബന്ധനത്തിനായി പുറപ്പെട്ട  ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു.

കഴിഞ്ഞ 13-ന് ഉച്ചക്ക് രണ്ടരയോടെ മത്സ്യ ബന്ധനത്തിനിടെ കടലിൽ  വീണാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവർ കടലിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൂന്ന് ദിവസം മത്സ്യത്തൊഴിലാളികളും നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്‍റ്​, തോട്ടപ്പളളി-നീണ്ടകര കോസ്റ്റൽ പോലീസിന്‍റെയും  നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് തെരച്ചിൽ നിർത്തിവെച്ചു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് വീണ്ടും തെരച്ചിൽ പുനരാരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് മൃതദേഹം കരക്കടിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ്​ എസ്. ഐ. മണിലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസെത്തി മൃതദേഹം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം ശേഷം വൈകിട്ട് 6 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ലീല  ഭാര്യ: ഉണ്ണിമായ. മക്കൾ: ആരുഷ്, ആദി കേശവ്.

Tags:    
News Summary - The body of a young man who went missing while fishing was found washed ashore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.