പീഡനക്കേസിൽ പ്രതിയായ ഭീം ആർമി നേതാവിനെ അറസ്റ്റു ചെയ്തു

ഗാന്ധിനഗർ. മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ മുൻപിൽ സമരം ചെയ്തുവന്ന ഭീം ആർമി ചെയർമാനെ ഇടുക്കി അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പുതുക്കരി തറയിൽ റോബിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 7 ന് യൂണിവേഴ്സിറ്റിക്ക് മുന്നിലെ സമരപന്തലിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ രാമങ്കരി സ്റ്റേഷൻ പരിധിയിലുള്ള 29 കാരിയെ അടിമാലിയിലുള്ള ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് അടിമാലി എസ്.എച്ച്.ഒ കെ. സുധീർ പറഞ്ഞു. കഴിഞ്ഞ മാസമാണ് യുവതി രാമങ്കരി എസ്.എച്ച്.ഒ രവി സന്തോഷിന് യുവതി പരാതിനൽകിയതെന്നും സംഭവം നടന്നത് അടിമാലിയിൽ ആയതിനാൽ കേസിന്‍റെ അന്വേഷണം അവിടെ നടക്കുകയായിരുന്നുവെന്നും എസ്.എച്ച്.ഒ പറഞ്ഞു.

എം ജി യൂണിവേഴ്സിറ്റിയിലെ ഗവേണഷ വിദ്യാർത്ഥി ദീപാ മോഹനനോടുള്ള ജാതി വിവേചനത്തിനെതിരെ ഭീം ആർമിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ റോബിൻ സമരപന്തലിൽ നിൽക്കു ഫോട്ടോ വന്നിരുന്നു. ഇതിനെ തുടർന്ന് അടിമാലി പോലീസ് സമരപന്തലിലെത്തി നീരീക്ഷണം നടത്തി. ഇന്നലെ രാത്രി 7 ന് ഗാന്ധിനഗർ പോലീസിൻ്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - The Bhim Army leader accused in the torture case was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.