Posted On
date_range Updated On
date_range തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ കരടി വീണു; രക്ഷിക്കാൻ ശ്രമം തുടങ്ങി
തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ കരടി വീണു. വെള്ളനാട് സ്വദേശി അരവിന്ദന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പുറത്തെടുക്കുമ്പോൾ അക്രമാസക്തമായേക്കാമെന്ന ഭയത്താൽ മയക്കുവെടി വെച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് വീട്ടുകാർ കിണറ്റിൽ കരടിയെ കണ്ടത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്.
കരടിയെ ഉടൻ കിണറിന് പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കരടിയെ കോട്ടൂർ ഉൾവനത്തിൽ വിടാനാണ് തീരുമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.