'തീയിട്ടത് സംഘികളുടെ ട്രൗസറിലാണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്'; മലപ്പുറത്ത് 'ബാനർ യുദ്ധം' മുറുകുന്നു
മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോയുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ 'ബാനർ യുദ്ധം'. യാത്രയെ പരിഹസിച്ച് ബാനർ ഉയർത്തിയ ഡി.വൈ.എഫ്.ഐക്ക് മറുപടി ബാനറുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും. 'പോരാട്ടമാണ് ബദൽ പൊറോട്ടയല്ല' എന്ന ഡി.വൈ.എഫ്.ഐ ബാനറിന് മുകളിൽ തന്നെ 'ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർ.എസ്.എസിനോടാണ്' എന്ന ബാനർ ഉയർത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. ഇതിൽ കൊടുത്ത ചിത്രത്തിൽ ആർ.എസ്.എസിന്റെ ട്രൗസറിന്റെ ഒരു ഭാഗത്ത് ചുവപ്പുനിറം നൽകിയിരിക്കുകയാണ്.
എന്നാൽ, യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയുടെ പേരിൽ ഉയർത്തിയ ബാനർ അതിലും രൂക്ഷമായ ഭാഷയിലാണ്. 'തീയിട്ടത് സംഘികളുടെ ട്രൗസറിലാണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്' എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്ര ബുധനാഴ്ച നിലമ്പൂരിലെത്തിയിരുന്നു.
ഭാരത് ജോഡോ യാത്ര പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ ഡി.വൈ.എഫ്.ഐ ഏലംകുളം കമ്മിറ്റി സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നില്‍ 'പൊറോട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന ബാനർ ഉയർത്തിയതാണ് ബാനർ യുദ്ധങ്ങൾക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.