അരിക്കൊമ്പൻ കാട്ടിൽ വിഹരിക്കുകയാണ്; പ്രശ്നമായാൽ ഉൾക്കാട്ടിലേക്ക് വിടാൻ നടപടിയെടുക്കുമെന്ന് വനം മന്ത്രി

ന്യൂഡൽഹി: അരിക്കൊമ്പൻ പ്രശ്നമുണ്ടാക്കിയാൽ ഉൾക്കാട്ടിലേക്ക് വിടാൻ നടപടിയെടുക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. തമിഴ്നാട് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ കേരളവും തമിഴ്നാടും കൂടിയാലോചിച്ച് തീരുമാനമെടുക്കും. കാട്ടാന ജനവാസമേഖലയിൽ എത്തുമ്പോൾ സിഗ്നൽ കിട്ടുന്നുണ്ടെന്നും മന്ത്രി ശശിന്ദ്രൻ വ്യക്തമാക്കി.

ഇടുക്കി ചിന്നക്കനാൽ ഭാഗത്ത് ഉണ്ടായിരുന്ന അരിക്കൊമ്പൻ ഇപ്പോൾ മേഘമലയിലാണ്. അരിക്കൊമ്പൻ കാട്ടിൽ വിഹരിക്കുകയാണ്. പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണ് കാട്ടാനയുടെ ദീർഘ നടത്തം. കാട്ടാന ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കുഴപ്പം ഉണ്ടാക്കുന്നില്ലെന്നും ശശിന്ദ്രൻ പറഞ്ഞു.

അരിക്കൊമ്പന്‍റെ വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് ശരിവെക്കുന്നതാണ് ഇപ്പോഴുള്ള സംഭവങ്ങൾ. കാട്ടാനയെ പിടികൂടി താപ്പാനയാക്കണമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, കോടതി നിർദേശം മാനിച്ച് മാതൃകാപരമായ പ്രവർത്തനമാണ് കേരള വനം വകുപ്പ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - The Arikomban is wandering in the forest - ak Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.