തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങൾക്കും കൂട്ട സ്ഥിരപ്പെടുത്തലുകൾക്കുമിടെ അധികബാധ്യത വരുത്തി സർക്കാറിെൻറ മറ്റൊരു അസാധാരണ നിയമനവും വിവാദത്തിൽ. നിർഭയ സെൽ കോഒാഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തേണ്ടിടത്ത് കരാർ നിയമനം നടത്തിയതാണ് വിവാദമാകുന്നത്. സാമൂഹികനീതി വകുപ്പിന് കീഴിലുള്ള നിര്‍ഭയ സെല്‍ കോഓഡിനേറ്റര്‍ തസ്തികയിലാണ് ബാലാവകാശ കമീഷൻ മുന്‍ അംഗം ശ്രീല മേനോനെ നിയമിച്ചത്. അതും ലക്ഷം രൂപയിലധികം മാസശമ്പളത്തിന്. ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ലഭിക്കാത്തതിനാലാണ് കരാർ നിയമനം വേണ്ടിവന്നതെന്നാണ് സർക്കാർ വിശദീകരണം.
മുന്‍കാലങ്ങളിൽ വനിത വികസന, സാമൂഹികനീതി വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിർഭയ കോഓഡിനേറ്ററായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നത്. ഇത്തവണ നിയമന വിജ്ഞാപനം തന്നെ കരാര്‍ നിയമനം ലക്ഷ്യമിട്ടായിരുന്നെന്നാണ് ആക്ഷേപം. ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ കരാര്‍ നിയമനം നടത്തുമെന്ന അസാധാരണ വ്യവസ്ഥയുൾപ്പെടുന്നതായിരുന്നു വിജ്ഞാപനം. ഡെപ്യൂട്ടേഷന് അപേക്ഷിക്കുന്നവര്‍ക്ക് എം.എസ്.ഡബ്ല്യുവും കുട്ടികളുടെ പുനരധിവാസ ക്ഷേമപ്രവര്‍ത്തങ്ങളില്‍ 10 വര്‍ഷ പരിചയവുമാണ് യോഗ്യതയായി പറഞ്ഞിരുന്നത്. കരാര്‍ നിയമനത്തിന് എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എൽഎല്‍.ബിയും പദ്ധതി നിര്‍വഹണ പരിചയവുമായിരുന്നു യോഗ്യത. എല്‍എല്‍.ബി യോഗ്യതയായി ഉള്‍പ്പെടുത്തിയത് ശ്രീല മേനോന് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്. വിജ്ഞാപനം പ്രധാന മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് പതിവ് രീതിയില്‍ പ്രചാരം നൽകിയിരുന്നില്ലെന്നും പറയുന്നു.
വിജ്ഞാപനപ്രകാരം യോഗ്യതയുള്ള നിരവധിപേര്‍ സര്‍ക്കാര്‍ വകുപ്പിലുണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതെ വഴിവിട്ട നിയമനമാണ് നടന്നതെന്നാണ് വിമർശനം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.