തിരുവനന്തപുരം: ജെ.എൻ.യു യൂനിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യം വൈസ് പ്രസിഡന്റ് സ്ഥാനാർഥി മുഹമ്മദ് കൈഫിന്റെ മികച്ച പ്രകടനം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പ്രസ്താവിച്ചു.
എസ്.എൽ.എൽ ആൻഡ് സി.എസ്, സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് കൗൺസിലർമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന ജെ.എൻ.യുവിൽ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.