16 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ

വർക്കല : വർക്കലയിൽ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. അയിരൂർ വില്ലേജിൽ കിഴല്ലേക്കപ്പുറം ഇ.പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്രു എന്ന് വിളിക്കുന്ന ആഷിഖ് (24) ആണ് അറസ്റ്റിലായത്.

16 വയസുള്ള പെൺകുട്ടിയെ കഴിഞ്ഞ ജനുവരി മാസം മുതൽ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ച് കയറി പീഡനംനടത്തിവരികയായിരുന്നു. കേസെടുത്ത് പ്രതിയെപ്പറ്റി അന്വേഷണം നടത്തിവരികെയാണ് പ്രതി വർക്കല പൊലീസിന്റെ പിടിയിലായത്.

ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശാനുസരണം വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്.എച്ച്.ഒ എസ്.സനോജ് അന്വേഷിക്കുന്ന കേസിൽ സബ് ഇൻസ്പെക്ടർ പി.ആർ.രാഹുൽ, അസി.സബ് ഇൻസ്പെക്ടർമാരായ ഷാനവാസ്, ലിജോ ടോം ജോസ്, എസ്.സി.പി.ഒ മാരായ സുരജ , ഹേമ, ഷിജു, ഷൈജു, സി.പി.ഒ മാരായ പ്രശാന്തകുമാരൻ, ഷജീർ, റാം ക്രിസ്ത്യൻ എന്നിവർ ഉൾപെപ്പട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - The accused who raped a 16-year-old girl and made her pregnant was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-14 02:23 GMT