ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരംപാറ ഭാഗത്ത് പള്ളിയാടിയിൽ വീട്ടിൽ അലൻ ജോസഫ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് പുറത്താക്കി. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ ചിങ്ങവനം സ്റ്റേഷനിൽ അടിപിടി, മോഷണം, ഭവന ഭേദനം, കഞ്ചാവ് വിൽപ്പന, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പൊലീസ് സ്വീകരിച്ചു വരുന്നത്.

തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Tags:    
News Summary - The accused was charged with Kappa and expelled from Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.