അടൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ പിടിയിലായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്‍റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ സുധീഷ് രമേശ് (19) റിമാൻഡിലായി. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. പൊലീസ് പ്രാഥമിക തെളിവെടുത്തു.
ചേന്നംപുത്തൂർ കോളനിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയ സുധീഷ് തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലാണ് പീഡിപ്പിച്ചത്. തുടർന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. സംഭവമറിഞ്ഞ വീട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മാതാവിന്റെ സാന്നിധ്യത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മഞ്ചുമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്പെക്ടർ ശ്യാം മുരളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയയാക്കി. സുധീഷ് രമേഷിനെ ചേന്നംപുത്തൂർ കോളനിയിൽ നിന്നും കഴിഞ്ഞദിവസം പുലർച്ചയാണ് പിടികൂടിയത്.
അടൂർ ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല. പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.