ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ മരിച്ചു

കുന്നംകുളം: ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ ശിക്ഷക്കിടെ മരിച്ചു. ചിറ്റഞ്ഞൂർ വെള്ളക്കട വീട്ടിൽ ഹരിദാസനാണ് (62) മരിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.

2010ലാണ് കുടുംബ തർക്കത്തെ തുടർന്ന് ഹരിദാസൻ ഭാര്യ ശാന്തയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് 2018ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്നര വർഷത്തിലധികമായി വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.

കഴിഞ്ഞ ദിവസം അസുഖബാധിതനായ ഹരിദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച സംസ്കരിച്ചു. മക്കൾ: സരീഷ്, സരിത. മരുമകൻ: വിജയൻ.

Tags:    
News Summary - The accused in the case of killing his wife died in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.