ജോൺസൺ
മാന്നാർ: ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കൽ വിനീതിനെ മർദിച്ച കേസിൽ ഒളിവിലിരുന്ന ഒന്നാം പ്രതി ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളിൽ ജോൺസനെ (32) കൊല്ലം പറവൂരിൽനിന്ന് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ മാവേലിക്കര പുതിയകാവ് വിഷ്ണുഭവനിൽ ജിഷ്ണുദാസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടിനാണ് സംഭവം നടന്നത്. ശമ്പളത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായ ജോൺസൺ മദ്യം വാങ്ങാൻ പണം ചോദിച്ച് മൂന്ന്പേരെ ആക്രമിച്ച കേസിലെ പ്രതിയാണ്.
പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു, എസ്.ഐ സി.എസ്. അഭിരാം, സിവിൽ ഓഫിസർമാരായ ഹരിപ്രസാദ്, സാജിദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.