വിദേശസമ്പാദ്യത്തിന്​ നികുതി ചുമത്താനുള്ള കേന്ദ്ര തീരുമാനം പ്രവാസികളോടുള്ള കൊടുംചതിയെന്ന്​ ഡോ. ശശി തരൂർ

തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലിയെടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക്​ അയക്കുന്ന പണത്തിന്​ ഇനിമുതൽ നികുതി നൽകണമെന്ന കേന്ദ്ര ധനമന്ത്രാലയത്തി​െൻറ തീരുമാനം കൊടുംചതിയാണെന്ന്​ ഡോ. ശശി തരൂർ എം.പി.

വി​ദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക്​ കൊണ്ടുവരുന്ന പണത്തിന്​ നികുതി നൽകേണ്ടതില്ലെന്നാണ്​ കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ബജറ്റ്​ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്​. എന്നാൽ, അതിൽനിന്നൊരു രഹസ്യ യു ടേൺ ഇപ്പോൾ എടുത്തിരിക്കുന്നു​. ആരുമറിയാതെ പാർലമെൻറ്​ സമ്മേളനത്തി​െൻറ അവസാനാളുകളിൽ ധനകാര്യബിൽ ചർച്ചയിൽ ഭേദഗതി കൊണ്ടുവന്നാണ്​ ഇൗ നീക്കം നടത്തിയത്​.

ഗൾഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നൽകണമെന്ന ഇൗ പുതിയ നിർദേശം പ്രവാസിക​േളാട്​ കേന്ദ്രം കാട്ടിയ അനീതിയാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട്​ കേന്ദ്ര ധനമന്ത്രിക്ക്​ താൻ കത്ത്​ നൽകിയെങ്കിലും മറുപടിയൊന്നും ഇതുവരെയും ലഭിച്ചില്ലെന്നും ശശി തരൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - tharoor's press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.