Posted On
date_range Updated On
date_range തരൂർ വന്നാൽ പാർട്ടിക്ക് ഗുണകരം, പരിപാടികൾ ഡി.സി.സിയെ അറിയിക്കാത്തത് നേതാക്കളുടെ സ്വാതന്ത്ര്യമാണ്-പി.ജെ. കുര്യൻ
ശശി തരൂർ കഴിവുള്ള നേതാവാണെന്നും അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. കേരളത്തിലല്ല ദേശീയ നേതൃനിരയിൽ തന്നെ തരൂരിന് അർഹമായ സ്ഥാനം നൽകണം. നേതൃനിരയിൽ തരൂർ വന്നാൽ അത് പാർട്ടിക്ക് ഗുണകരമാണ്. തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത്, നേതാക്കളുടെ സ്വാതന്ത്ര്യമാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ പരിപാടിയിൽ നിന്നും താൻ വിട്ടുനിൽക്കുന്നുവെന്നത് മാധ്യമസൃഷ്ടിയാണ്. വ്യക്തിപരമായ അസൗകര്യം മൂലമാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.