ഡി.സി.സിയെ അറിയിച്ചില്ലെന്ന വാദം തള്ളി തരൂർ; യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും

കോട്ടയം: കോട്ടയം ജില്ലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഡി.സി.സിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂർ എം.പി. കോട്ടയം ഡി.സി.സി അധ്യക്ഷനെ തന്‍റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും. പാർട്ടിയിൽ നിന്ന് ആരും പരിപാടിയെ കുറിച്ച് തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസമായി നേതാക്കളുടെ മനോഭാവത്തിൽ മാറ്റം വന്നു. എന്തുകൊണ്ടാണ് മാറ്റം വന്നതെന്ന് അറിയില്ല. ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയപ്പെടേണ്ടെന്നും തരൂർ പറഞ്ഞു. തന്‍റെ മനസ് തുറന്ന പുസ്തകമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുന്നതിനോട് യോജിപ്പില്ല. കോടികൾ ചെലവാക്കിയ പദ്ധതിയാണ്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങൾ പലതും സർക്കാർ പാലിച്ചിട്ടില്ല. കേൾക്കുന്നത് ദുഃഖമുണ്ടാക്കുന്ന കാര്യങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉറപ്പ് നൽകണം.

മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ല. വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നത് ഗുണം ചെയ്യില്ലെന്നും തരൂർ വ്യക്തമാക്കി.

Tags:    
News Summary - Tharoor rejected the claim that DCC was not informed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.