പ്രവാസികൾക്ക്​ തണൽ ഹെൽപ്പ്​ ലൈൻ തുടങ്ങി

കോഴിക്കോട്​: ​പ്രതികൂല സാഹചര്യത്തിലൂടെ കടന്നുപോകുന്ന പ്രവാസികൾക്ക്​ സഹായവുമായി ജീവകാരുണ്യ സംഘടനയായ ‘തണ ൽ’. പ്രവാസികൾ മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ട്​ നേരിടുന്ന അവസ്ഥയാണ് ഇപ്പോൾ.

ഈയൊരു സാഹചര്യത്തിൽ ഇത്തരം വ്യക്തികൾക്ക് മാനസിക സാന്ത്വനം നൽകാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മാനസിക പ്രതിരോധ ശക്തി പകർന്നുനൽകാനും പ്രത്യേകം വൈദഗ്​ധ്യം ലഭിച്ച സന്നദ്ധ സേവകരെ ഉപയോഗിച്ച്​ കൗൺസലിംഗ്​ നൽകാനാണ്​ കോഴിക്കോട് ആസ്ഥാനമായി പ്രർത്തിക്കന്ന തണൽ ഉദ്ദേശിക്കുന്നത്​. തണലി​​​െൻറ സേവനങ്ങൾ തികച്ചും സൗജന്യവും സ്വകാര്യവുമാണ്.

പ്രവാസി മലയാളികളെയും അവരുടെ ബന്ധുക്കളെയും മാനസിക പിരിമുറുക്കത്തിൽനിന്ന്​ കരകയറ്റാൻ തണലി​​​െൻറ ഹെൽപ്പ് ലൈനിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ്​ വരെ വിളിക്കാം. ഫോൺ: 0495 2760000.

Tags:    
News Summary - thanal started help line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.