തീപിടിത്തം: മാധ്യമങ്ങളെയും നേതാക്കളെയും പുറത്താക്കി; സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷാവസ്​ഥ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തമുണ്ടായ സ്​ഥലത്ത്​ സംഘർഷാവസ്​ഥ. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും ചീഫ്​ സെക്രട്ടറിയുടെ നിർദേശപ്രകാരം പൊലീസ്​ തടഞ്ഞുവെച്ചു. ഇതിനെതിരെ പ്രതിഷേധം കനക്കുകയാണ്​. നിരവധി പ്രതിഷേധക്കാരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

തീപിടിത്തത്തിൽ രാഷ്​ട്രീയമില്ലെന്നും എന്തുസംഭവിച്ചുവെന്ന്​ പരിശോധിക്കുമെന്നും സ്​ഥലത്തെത്തിയ ചീഫ്​ സെക്രട്ടറി ഡോ. വിശ്വാസ്​ മേത്ത മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, സംഭവസ്​ഥലം സന്ദർ​ശിക്കാനെത്തിയ പ്രതിപക്ഷ രാഷ്​ട്രീയ നേതാക്കളെയും ബലംപ്രയോഗിച്ച്​ പുറത്താക്കിയത്​ സംഘർഷത്തിനിടയാക്കി. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും ത​െൻറ മണ്ഡലത്തിൽ അസാധാരണ സംഭവം നടന്നിട്ടും ജനപ്രതിനിധിയെന്ന നിലയിൽ തന്നെ സന്ദർശിക്കാൻ പോലും അനുവദിക്കാതിരുന്നത്​ ഇതിൻെറ തെളിവാണെന്നും സ്​ഥലം എം.എൽ.എ കൂടിയായ വി.എസ്​. ശിവകുമാർ ആരോപിച്ചു.

സെക്രട്ടറിയേറ്റിനുമുന്നിൽ പ്രതിപക്ഷ നേതാക്കൾ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്​ തുടരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.