മലമ്പുഴ പോക്സോ കേസ്; അധ്യാപകനെതിരെ പത്ത് വിദ്യാർഥികളുടെ മൊഴി കൂടി

പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ സംസ്കൃതാധ്യാപകനെതിരെ പത്തു വിദ്യാർഥികൾ കൂടി മൊഴി നൽകി.പലപ്പോഴായി അധ്യാപകനിൽ നിന്ന് തങ്ങൾ പീഡനത്തിനിരയായി എന്നാണ് മൊഴി. കൂടുതൽ വിദ്യാർഥികൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സി.ഡബ്ല്യു.സി ചെയർമാൻ എം.സേതു മാധവൻ അറിയിച്ചു. കുട്ടികൾക്ക് സംരക്ഷണം ഉറപ്പു വരുത്തുമെന്നും സ്കൂളിൽ മുഴുവൻ സമയ കൗൺസിലർമാരുടെ സേവനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ആറ് കേസുകളാണ് അധ്യാപകനെതിരെ രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഇനി പത്ത് കുട്ടികളെക്കൂടി കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം മൊഴിയിൽ കഴമ്പുണ്ടെങ്കിൽ കേസ് രജിസ്ട്രർ ചെയ്യും.

കല്ലേപ്പുള്ളി പി.എ.എം.എം യു.പി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കലോത്സവത്തിന് വിജയിച്ചതിന് സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് നവംബർ 29-നാണ് വിദ്യാർഥിയെ അധ്യാപകൻ തന്‍റെ വാടക വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്. സംഭവം അറിഞ്ഞിട്ടും മറച്ചുവെച്ച മാനേജരെ അയോഗ്യനാക്കണമെന്ന് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Ten more students give statements against teacher Malampuzha POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.