െട്രയിനുകൾക്ക് ആലുവയിൽ താൽക്കാലിക സ്​റ്റോപ്​

തിരുവനന്തപുരം: ഹജ്ജ് തീർഥാടകരുടെ സൗകര്യാർഥം ശനിയാഴ്​ച മുതൽ ഈ മാസം 16 വരെ വിവിധ െട്രയിനുകൾക്ക് ആലുവ സ്​റ്റേഷനിൽ ഒരു മിനിറ്റ്​ താൽക്കാലിക സ്​റ്റോപ്​ അനുവദിച്ചു. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദി എക്സ്​പ്രസ്​ (നം.12081), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി എക്സ്​പ്രസ്​ (നം.12082), തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്​റ്റ്​ എക്സ്​പ്രസ്​ (നം.12696), 15വരെ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർ ഫാസ്​റ്റ്​ എക്സ്​പ്രസ്​ (നം.12695) എന്നിവക്കാണ്​ സ്​റ്റോപ്​ അനുവദിച്ചത്​.


 

Tags:    
News Summary - Temporary Train Stop in Aluva Railway Station for Hajj Pilgrims -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.