തിരക്ക്: ട്രെയിനിൽ താൽകാലികമായി അധിക കോച്ച് അനുവദിച്ചു

പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ താഴെപ്പറയുന്ന ട്രെയിൻ സർവിസുകൾക്ക് താൽക്കാലികമായി റെയിൽവേ ഒരു അധിക കോച്ച് അനുവദിച്ചു. ട്രെയിൻ (നമ്പർ 16603, 16604) മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് മാർച്ച് 27 മുതൽ 31 വരെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും, മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരു വരെയും ഒരു എ.സി 3-ടയർ കോച്ച് താൽക്കാലികമായി അനുവദിച്ചു.

2024 മാർച്ച് 25 ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12620 മംഗളൂരു സെൻട്രൽ - മുംബൈ ലോകമാന്യ തിലക് മത്സ്യഗന്ധ എക്‌സ്‌പ്രസിന് അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു. മാർച്ച് 26 നുള്ള ട്രെയിൻ നമ്പർ 12619 ലോകമാന്യ തിലക് ടെർമിനസ് - മംഗളൂരു സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസിനും അധിക സ്ലീപ്പർ ക്ലാസ് കോച്ച്.

ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസിന് മാർച്ച് 27, 29, 31 തീയതികളിലും ഇതേ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മാർച്ച് 28, 30, ഏപ്രിൽ 01 തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു.

Tags:    
News Summary - Temporary additional coach allowed in the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.