ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ആസ്ഥാന മന്ദിരവും ക്യാമ്പസും നിർമിക്കുന്നതിന് വിളപ്പിൽ പഞ്ചായത്തിൽ കണ്ടെത്തിയ 100 ഏക്കർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. അവസാനത്തെ ഭൂവുടമയായ സിൽവെസ്റ്റർ ചോളൂരിൽനിന്നു 52 സെന്റ് ഭൂമി ഏറ്റെടുത്തുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്.

വിളപ്പിൽശാലയിൽ നടന്ന ചടങ്ങിൽ കലക്ടർ ജെറോമിക് ജോർജ് ഭൂമി രേഖകൾ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് കൈമാറി. ഐ. ബി സതീഷ് എം.എൽ.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം അഡ്വ. ഐ.സാജു, രജിസ്ട്രാർ ഡോ. പ്രവീൺ, സർവകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഭൂമി ഏറ്റെടുക്കുവാനുള്ള പ്രാഥമിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത് 2020 ജൂൺ 27 നാണ്. ഇതിൽ നിന്ന് ഒന്നാം ഘട്ടമായി 50 ഏക്കർ ഭൂമി തിരുവനന്തപുരം കലക്ടർ നഷ്ടപരിഹാരം കൊടുത്ത് 2022 ഡിസംബർ മൂന്നോടെ ഏറ്റെടുക്കുകയും ചെയ്തു.

റെക്കോർഡ് വേഗത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചതെന്ന് സ്ഥലമേറ്റെടുക്കൽ നടപടികളുടെ മേൽനോട്ടം വഹിക്കുന്ന സ്പെഷ്യൽ ഓഫീസർ ബേബി ജോൺസ് പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പണികൾ ഉടൻ പൂർത്തീകരിക്കാനാകുമെന്നാണ് സർവകലാശാല പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Technical University has completed the land acquisition process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.