തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽനിന്ന് വിരമിക്കാനിരിക്കെ കഴിഞ്ഞ സർക്കാർ സാേങ്കതിക സർവകലാശാലയിൽ 60 വയസ്സ് പെൻഷൻ പ്രായമാക്കി നിശ്ചയിച്ച് നിയമിച്ച സീനിയർ ഡയറക്ടറെ പിരിച്ചുവിട്ടു.
സാേങ്കതിക സർവകലാശാല സീനിയർ ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) എം. ഷെരീഫിനെയാണ് പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. പാലാ രൂപത കോർപറേറ്റ് മാനേജ്മെൻറ് സ്കൂളുകളിൽ ഹയർ സെക്കൻഡറി അധ്യാപകരെ നിയമിക്കാനുള്ള ഇൻറർവ്യൂ ബോർഡിൽ നേരത്തേ സർക്കാർ പ്രതിനിധി എന്നനിലയിൽ ഷെരീഫ് അംഗമായിരുന്നു. യോഗ്യതയുള്ളവരെ തഴഞ്ഞ് യോഗ്യതയില്ലാത്തയാളെ നിയമിക്കുന്നതിന് ഷെരീഫ് അടങ്ങിയ ഇൻറർവ്യൂ ബോർഡ് വഴിയൊരുക്കിയെന്ന് വിജിലൻസ് ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് അച്ചടക്ക നടപടി നേരിടുന്ന സമയത്ത് ചട്ടങ്ങൾ ലംഘിച്ച് ഇദ്ദേഹം തുടരുന്നത് ശരിയല്ലെന്ന് കണ്ടാണ് നടപടിയെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.