തിരുവനന്തപുരം: എട്ട് മുതൽ 12വരെ ക്ലാസുകളിലെ അധ്യാപകർക്ക് പി.ജിയും ബി.എഡും ഒന്നുമുതൽ ഏ ഴുവരെ ക്ലാസുകളിൽ ബിരുദവും ബി.എഡും യോഗ്യതയാക്കണമെന്ന് വിദഗ്ധസമിതി ശിപാർശ. എന് നാൽ, ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ (ലോവർ പ്രൈമറി) അധ്യാപക യോഗ്യത ബിരുദ സ്കീമിലേ ക്ക് മാറ്റുന്നത് സാവകാശമായിരിക്കണം.
10 വർഷം കഴിഞ്ഞാൽ ബിരുദ സ്കീമിലേക്ക് യോഗ്യത മാറ്റണമെന്ന് എൻ.സി.ടി.ഇയോട് സംസ്ഥാനം ആവശ്യപ്പെടണം. 50 ശതമാനം മാർക്കോടെയുള്ള ഹയർ സെക്കൻഡറി പഠനവും നാല് വർഷത്തെ ബാച്ചിലർ ഒാഫ് എലിമെൻററി എജുക്കേഷൻ ബിരുദവും ഏഴാംതരംവരെയുള്ള അധ്യാപകർക്ക് യോഗ്യതയായി ശിപാർശ ചെയ്തിട്ടുണ്ട്. നാല് വർഷത്തെ ബാച്ചിലർ ഒാഫ് എലിമെൻററി എജുക്കേഷൻ കോഴ്സിലേക്ക് കേരളത്തിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളെ പരിവർത്തിപ്പിക്കണം.
നിലവിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും ബാധിക്കാതെ ഘട്ടംഘട്ടമായുള്ള ഘടനാമാറ്റമാണ് ശിപാർശ ചെയ്തത്. ഹയർ സെക്കൻഡറിയും രണ്ട് വർഷം ദൈർഘ്യമുള്ള എജുക്കേഷനിലെ ഡിേപ്ലാമ (പഴയ ടി.ടി.സി)യുമാണ് നിലവിൽ പ്രൈമറിതലത്തിൽ യോഗ്യത. ഹൈസ്കൂളുകളിൽ ബിരുദവും ബി.എഡും ഹയർ സെക്കൻഡറിയിൽ പി.ജിയും ബി.എഡുമാണ് യോഗ്യത.
ഹെഡ്മാസ്റ്റർ വേണ്ട; നാലുതരം പ്രിൻസിപ്പൽ തസ്തിക
സ്കൂൾ വിദ്യാഭ്യാസ ഏകീകരണത്തിലൂടെ ഹയർ സെക്കൻഡറിയുള്ള സ്കൂളുകളിൽ മുഴുവൻ സ്ഥാപനത്തിെൻറയും മേധാവിയായി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മാറും. ഇത്തരം സ്കൂളുകളിൽ വൈസ്പ്രിൻസിപ്പലിനെ നിയമിക്കാനും ശിപാർശയുണ്ട്. നിലവിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളുടെ നിയന്ത്രണം ഹെഡ്മാസ്റ്റർമാർക്കാണ്. വിദ്യാലയ മേധാവികൾ പ്രിൻസിപ്പൽ എന്ന് മാത്രമാകും അറിയപ്പെടുക. 12ാം ക്ലാസ് വരെയുള്ള സ്കൂളുകളിലെ മേധാവി പ്രിൻസിപ്പൽ (സെക്കൻഡറി), 10ാംതരം വരെയുള്ളവയിൽ പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), ഏഴാംക്ലാസ് വരെ പ്രിൻസിപ്പൽ (പ്രൈമറി), നാലാംതരംവരെ പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്ന രീതിയിൽ പുനർനാമകരണം ചെയ്യാനാണ് ശിപാർശ. നിലവിൽ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ അധ്യാപകരിൽനിന്ന് യോഗ്യതയുടെയും പൊതു സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമനം നടത്താം. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കാഡറിലുള്ളവർക്ക് പ്രിൻസിപ്പൽ തസ്തികയിലേക്ക് നിലവിലുള്ള അവസരം തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.