വിദ്യാർഥിനികളെ ഏത്തമിടീച്ചെന്ന്;വിവാദമായതോടെ അധ്യാപിക മാപ്പ് പറഞ്ഞു

തിരുവനന്തപുരം: വിദ്യാർഥിനികളെ അധ്യാപിക ക്ലാസിൽ പൂട്ടിയിട്ട്‌ ഏത്തമിടീച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ്‌ എച്ച്‌.എസ്‌.എസിൽ ചൊവ്വാഴ്‌ച വൈകീട്ടാണ്‌ സംഭവം. ദേശീയ ഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽനിന്ന്‌ പുറത്തിറങ്ങിയതിനെ തുടർന്നാണ്‌ അധ്യാപിക ശിക്ഷാനടപടി സ്വീകരിച്ചതെന്നാണ്‌ പുറത്തുവരുന്ന വിവരം.

ഇതുകാരണം സ്‌കൂളിൽനിന്ന്‌ ഇറങ്ങാൻ വൈകിയ വിദ്യാർഥിനികൾക്ക്‌ സ്‌കൂൾ ബസ്‌ കിട്ടിയില്ല. കുട്ടികൾ പ്രധാനാധ്യാപികയെ കണ്ട്‌ പരാതി പറഞ്ഞു. ഒടുവിൽ പ്രധാനാധ്യാപിക കുട്ടികൾക്ക്‌ ബസ്‌ ടിക്കറ്റിന്‌ പണം നൽകി വീട്ടിലേക്ക്‌ അയക്കുകയായിരുന്നു.

അടുത്ത ദിവസം സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പരാതി ഉന്നയിച്ചതോടെ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. അധ്യാപിക കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് സ്കൂളിലെ പ്രധാനാധ്യാപിക സ്ഥിരീകരിക്കുകയും സംഭവത്തെക്കുറിച്ച്‌ ബുധനാഴ്‌ച തന്നെ സ്‌കൂളിൽനിന്ന്‌ ഡി.ഒക്ക്‌ റിപ്പോർട്ട്‌ നൽകുകയും ചെയ്‌തു.

Tags:    
News Summary - Teacher apologizes after controversy over beating female students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.