തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി; അഞ്ചു പേർക്ക് പരിക്കേറ്റു, മൂന്നു പേരുടെ നില ഗുരുതരം

കല്ലറ: തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. അനിൽ, റഹ്മത്ത്, സുഭാഷ്, റോയി, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ കല്ലറ-കാരേറ്റ് റോഡിലാണ് ദാരുണ അപകടമുണ്ടായത്. മൂന്നു പേർക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. റഹ്മത്തിന്‍റെ കാലിൽകൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു.

രാവിലെ ഏഴരയോടെ അമിത വേഗതയിൽ വന്ന ടോറസ് ലോറി എതിരെ വന്ന കെ.എസ്.ആർ.ടി.സിയിൽ ഇടിക്കാതിരിക്കാൻ ഇടതു വശത്തെ റോഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ബേക്കറിയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്.

ലോറിക്ക് മുമ്പിൽപ്പെട്ട സ്കൂട്ടർ യാത്രികൻ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലോറി വരുന്നത് കണ്ട സ്കൂട്ടർ യാത്രക്കാരൻ ചാടി രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - Taurus lorry rushed into the shop In Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.