തൃശൂർ: സംസ്ഥാനത്തെ തകർന്ന മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചക്കകം നടത്തണമെന്ന ഹൈകോടതി ഉത്തരവിന് പിന്നാലെ റോഡിൽ കുഴിയടക്കൽ നാടകം. റോഡ് റോളർ ഉപയോഗിക്കാതെ ഇടിമുട്ടി ഉപയോഗിച്ചാണ് പലയിടത്തും ടാർ ഉറപ്പിക്കുന്നത്. തൃശൂർ-എറണാകുളം ദേശീയപാതയിൽ പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപം കുറുമാലിയിൽ റോഡ് റോളർ ഉപയോഗിക്കാതെ ടാറിങ് നടത്തുന്ന ദൃശ്യങ്ങൾ 'മാധ്യമ'ത്തിന് ലഭിച്ചു.
പെട്ടെന്ന് ഇളകിപ്പോകാവുന്ന തരത്തിലുള്ള ടാറിങ് കോടതിയെ കബളിപ്പിക്കാനാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ടാർ ചെയ്ത ഭാഗങ്ങൾ ഇളകിപ്പോയിട്ടുണ്ട്. കുഴിയടക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.