തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരുടെ പ്രതികരണത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടിക്രമങ്ങൾ ഉണ്ടെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.
ആർക്കും എന്ത് പദവിയും ആഗ്രഹിക്കാം. എന്നാൽ, പാർട്ടി നടപടിക്രമങ്ങൾ പാലിക്കണം. അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്‍റേതാണെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് മാറ്റത്തിന് നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ലെന്നും താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം കേരളത്തിൽ നിന്നുള്ള ഏഴ് എം.പിമാരാണ് ലോക്സഭ വിട്ട് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യം കാണിച്ചത്. ഇക്കാര്യം ശശി തരൂർ, ടി.എൻ പ്രതാപൻ അടക്കമുള്ളവർ പരസ്യമായി മാധ്യമങ്ങളോട് പറയുകയും ചെയ്തു.
അതേസമയം, വടകര ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാർഥിയാവാന്‍ താല്‍പര്യമുണ്ടെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ താൽപര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെ പരാജയപ്പെടുത്തിയാണ് മുരളീധരന്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.