?????????????? ???????????? ????????? ???

വെട്ടം പറവണ്ണയിൽ സി.പി.എം-ലീഗ് സംഘർഷം: അഞ്ച് വീടുകൾ തകർത്തു

വെ​ട്ടം: ശ​നി​യാ​ഴ്ച ഉ​ണ്യാ​ലി​ൽ ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം പ​റ​വ​ണ്ണ​യി​ലേ​ക്കും വ്യാ​പി​ച്ചു. ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ പ​ള്ളാ​ത്ത് അ​ഫീ​ഫി​​െൻറ ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ പ​ള്ളാ​ത്ത് അ​സൈ​നാ​ർ, പ​ള്ളാ​ത്ത് ഫാ​ത്തി​മ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ഒ​രു സം​ഘം ഇ​ര​ച്ചു​ക​യ​റു​ക​യും ജ​ന​ൽ ചി​ല്ലു​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, മോ​ട്ടോ​ർ, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്​​തു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

 ഇ​തി​​െൻറ തു​ട​ർ​ച്ച​യെ​ന്നോ​ണം തി​ത്തീ​മു​വി​​െൻറ പു​ര​ക്ക​ൽ മും​താ​സി​​െൻറ വീ​ട് ഒ​രു സം​ഘം ആ​ക്ര​മി​ച്ചു. മും​താ​സി​​െൻറ മ​ക​ൻ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ ഉ​നൈ​സ് ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടേ​റ്റ്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രും ഇ​ല്ലാ​ത്ത ത​ക്കം നോ​ക്കി എ​ത്തി​യ അ​ക്ര​മി​സം​ഘം വീ​ട്ടി​ലെ ടി.​വി, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ​വ ത​ക​ർ​ക്കു​ക​യും അ​ല​മാ​ര ത​ക​ർ​ത്ത് പ​ണ​വും ആ​ഭ​ര​ണ​വും കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്​​തു. 
 

പ​റ​വ​ണ്ണ​യി​ൽ അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത ഓ​ട്ടോ​റി​ക്ഷ
 


സ​മീ​പ​ത്തെ അ​ര​യ​​െൻറ പു​ര​ക്ക​ൽ സ​ലാ​മി​​െൻറ വീ​ടും ത​ക​ർ​ത്തു. ജ​ന​ൽ ചി​ല്ലു​ക​ൾ തെ​റി​ച്ച് വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ചെ​റി​യ ബാ​വ​ക്ക്​ (90) കാ​ലി​ന്​ പ​രി​ക്കേ​റ്റു. ആ​ക്ര​മി​ച്ച​ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​തി​നി​ടെ, വേ​ളാ​പു​രം പ​ള്ളി​ക​മ്മി​റ്റി സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​​െൻറ വീ​ടും സ​മീ​പ​ത്തെ ക​ട​യും ഒ​രു സം​ഘം ആ​ക്ര​മി​ച്ചു. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ച് പു​റ​ത്തി​ട്ടു. സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി എ​സ്.​ഐ സു​മേ​ഷ് സു​ധാ​ക​ർ അ​റി​യി​ച്ചു.

ഉ​ണ്യാ​ലി​ലെ സം​ഘ​ർ​ഷ​ത്തി​ൽ ആ​റ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​​െൻറ തു​ട​ർ​ച്ച​യാ​യി ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ തി​ത്തീ​മു​വി​​െൻറ പു​ര​ക്ക​ൽ ഉ​നൈ​സി​നെ പ​റ​വ​ണ്ണ വേ​ളാ​പു​ര​ത്ത് ന​ബി​ദി​ന പ​രി​പാ​ടി​ക്കി​ടെ ഒ​രു സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഉ​നൈ​സി​നെ വെ​ട്ടി പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​റ​വ​ണ്ണ​യി​ൽ വ്യാ​പ​ക​മാ​യി വീ​ടു​ക​ൾ ത​ക​ർ​ക്ക​ലും കൊ​ള്ള​യും ന​ട​ന്ന​ത്. 

നബിദിന ഘോഷയാത്രക്ക് നേരെ അക്രമം; പ്രതികളെക്കുറിച്ച് സൂചന
താനൂർ: ഉണ്യാലിൽ നബിദിന ഘോഷയാത്രക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് ഒരു സംഘം അക്രമം നടത്തിയത്. ആറ് മുതിർന്നവർക്കും നിരവധി വിദ്യാർഥികൾക്കും പരി​േക്കറ്റിരുന്നു. അ​േന്വഷണം ഊർജിതമാക്കിയതായി താനൂർ സി.ഐ അലവി അറിയിച്ചു. 

താനൂർ മണ്ഡലത്തിൽ ഹർത്താൽ പൂർണം
താനൂർ (മലപ്പുറം): നിറമരുതൂർ ഉണ്യാലിൽ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് താനൂർ മണ്ഡലത്തിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. താനൂർ നഗരസഭയിലും താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിലുമായിരുന്നു ഹർത്താൽ. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പൊലീസെത്തി തടസ്സങ്ങൾ നീക്കി. കാളാട് റോഡ്​ പള്ളിപ്പടിയിൽ മുസ്​ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഉണ്യാൽ ഉൾപ്പെടെ തീരദേശത്തും മണ്ഡലത്തി​​​െൻറ മറ്റ്​ ഭാഗങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നബിദിന റാലിക്കിടെയാണ് ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. പ്രതികൾക്കായി പൊലീസ് അ​േന്വഷണം ഊർജിതമാക്കി.

Tags:    
News Summary - tanur unyal conflict -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.