ബോട്ട് ദുരന്തം: സബറുദ്ദീൻ ഡ്യൂട്ടിയിലായിരുന്നു; അവസാന ശ്വാസംവരെ

പരപ്പനങ്ങാടി: തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർ പരപ്പനങ്ങാടി ചെറമംഗലം മീനേടം സ്വദേശി സബറുദ്ദീന്‍റെ മരണം ഔദോഗിക കൃത്യനിർവഹണത്തിനിടെ. കേസന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ ലൊക്കേഷൻ പിന്തുടർന്നാണ് ഇദ്ദേഹം ബോട്ടിൽ കയറിയത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനക്ക് ശേഷമായിരുന്നു പ്രതിയെ തേടിയുള്ള ബോട്ട് യാത്ര.

മുകളിൽ പരിശോധന നടത്തി അടിഭാഗത്തേക്ക് ഇറങ്ങുന്നതിനിടെയിലായിരുന്നു ബോട്ട് ചെരിഞ്ഞത്. ഗ്ലാസിട്ട ഭാഗം നീക്കാനാവാതെ താഴ് ഭാഗത്തുള്ളവരെല്ലാം രക്ഷപ്പെടാനാവാതെ മുങ്ങിത്താഴുകയായിരുന്നു. ഇക്കൂട്ടത്തിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥനും അകപ്പെട്ടത്.

28 ദിവസം പ്രായമായ കൈക്കുഞ്ഞുൾപ്പെടെ ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ഭാര്യ: മുനീറ. മാതാവ്: എം.പി. ജമീല. മക്കൾ: ഫഹ്മിൻ അബു, ആയിഷ ദുആ, ദിവ മെഹക്. ഔദോഗിക ബഹുമതികളോടെ പരപ്പനങ്ങാടി പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.

Tags:    
News Summary - Tanur boat accident sabarudheen memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.