മലപ്പുറത്ത്​ കിണർ ഇടിഞ്ഞുവീണ്​ രണ്ടുപേർ മരിച്ചു

താനൂർ: നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞു മണ്ണിനടിയിൽപ്പെട്ട്  രണ്ട് തൊഴിലാളികൾ മരിച്ചു. താനൂർ മുക്കോല സ്വദേശികളായ മേറിൽ വേലായുധൻ (63), പെരുവലത്ത് അച്യുതൻ (60) എന്നിവരാണ് മരിച്ചത്. രാവിലെ 8.30ന് മൂലക്കലിലെ പുത്തൻ പീടിയേക്കൽ ഷഹിദി​​െൻറ പുതിയ വീടിനോട് ചേർന്നുള്ള കിണർ നിർമിക്കുമ്പോഴാണ് അപകടം. 

നിർമാണത്തിലിരിക്കുന്ന കിണറി​​െൻറ മുകൾ തട്ടിലുള്ള മണ്ണ് എല്ലാ ഭാഗത്ത് നിന്നും ഇവരുടെ മേൽ പതിക്കുകയായിരുന്നു. മണ്ണിനൊപ്പം സമീപത്തെ ചുറ്റുമതിലും ഇടിഞ്ഞ് വീണു. 
ആറുപേരാണ് നിർമാണത്തിലുണ്ടായിരുന്നത്. വേലായുധനും, അച്യുതനും ആ സമയത്ത് കിണറിനകത്തായിരുന്നു. 

സംഭവം നടന്നയുടൻ സി.ഐ പി. പ്രമോദി​​െൻറയും, എസ്.ഐ നവീൻ ഷാജി​​െൻറയും നേതൃത്വത്തിൽ പൊലീസും, തിരൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റി​​െൻറയും, ട്രോമാ കെയറി​​െൻറയും, എമർജൻസി റെസ്ക്യൂ ഫോഴ്സി​​െൻറയും, സിവിൽ ഡിഫൻസ് ടീമി​​െൻറയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

ആഴത്തിലുള്ള കിണർ ആയതിനാൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന്​ ശേഷം ഒരേ സമയം രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. 
മൃതദേഹങ്ങൾ തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

വി. അബ്​ദുറഹിമാൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്​ എൻ. മുജീബ് ഹാജി, താനൂർ നഗരസഭ ചെയർപേഴ്സൺ സി.കെ. സുബൈദ, വാർഡംഗം ഈ സുജ, നഗരസഭാ കൗൺസിലർ പി.ടി. ഇല്യാസ്, തിരൂർ ആർ.ഡി.ഒ പി. അബ്​ദുസമദ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്യം നൽകി.
 

Tags:    
News Summary - Tanur Accident while Digging Well Two Deaths -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.