Posted On
date_range Updated On
date_range മലപ്പുറത്ത് ടാങ്കർലോറി മറിഞ്ഞു; ആളപായമില്ല
മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപം ടാങ്കർലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി.
ഇന്ധന ചോർച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കുറ്റിപ്പുറം ഭാഗത്തേക്ക് പൊലീസ് വാഹനങ്ങൾ കടത്തിവിടുന്നില്ല. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നത്. പ്രദേശവാസികൾ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.