Posted On
date_range Updated On
date_range നീലേശ്വരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ചോർച്ചയില്ല
കാസർകോട്: നീലേശ്വരത്ത് ദേശീയപാതിലെ കരുവാച്ചേരി വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് അപകടം. വാതകചോർച്ചയില്ലാത്തത് വലിയ അപകടം ഒഴിവാക്കി.
മംഗളൂരുവിൽ നിന്ന് പാചകവാതകം നിറച്ചുവന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ കാബിനിൽ നിന്ന് ടാങ്കറുമായി ബന്ധിപ്പിച്ച പ്ലേറ്റിന്റെ പിൻ ഊരിപ്പോയതോടെ നിയന്ത്രണം വിടുകയായിരുന്നെന്ന് ഡ്രൈവർമാർ പറഞ്ഞു.
ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ്, കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.