Posted On
date_range Updated On
date_range തമിഴ്‍നാട്ടില്‍ മലയാളി വിദ്യാര്‍ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ എഞ്ചിനീയറിങ് വിദ്യാർഥിക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് സ്വദേശി ഷിേൻറായെയാണ് ക്ലാസില്‍ വൈകിയെത്തിയെന്ന പേരിൽ അധ്യാപകര്‍ മര്‍ദിച്ചത്.
രണ്ട് ദിവസം അധ്യാപകര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. തലയിലും മുതുകിലും ഷൂസിട്ട് ചവിട്ടി. ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചു. അവശനിലയിലായ തന്നെ വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടാന്‍ പോലും ആദ്യം അനുവദിച്ചില്ലെന്നും ഷിേൻറാ മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് പരിക്കേറ്റ ഷിന്റോയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.