Posted On
date_range Updated On
date_range വാളയാറിൽ പരിശോധന കർശനമാക്കി തമിഴ്നാട്; ഇ-പാസ് നിർബന്ധം
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി. ഇ-പാസ് ഉള്ളവർക്ക് മാത്രമാണ് കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
യാത്രാ ബസുകളും ചരക്ക് വാഹനങ്ങളും ഇപ്പോൾ തടയുന്നില്ല. ഇവയെ ബാധിക്കാത്ത രീതിയിലാണ് പരിശോധന നടക്കുന്നത്.
ഒരു മാസം മുമ്പ് ആരംഭിച്ച പരിശോധന ഇടക്ക് നിർത്തിവെച്ചിരുന്നു. പാസില്ലാതെ എത്തുന്നവർക്ക് മൊബൈലിൽ ഇ-പാസിന് അപേക്ഷിച്ചാൽ ഉടൻ ലഭ്യമാകും. ചെക്ക് പോസ്റ്റിൽ ഇതിനായി തമിഴ്നാട് സഹായ കേന്ദ്രമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.