Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗതം തടസപ്പെട്ടു
താമരശ്ശേരി: കനത്ത മഴയെ തുടർന്ന് വയനാട് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരത്തിെൻറ ഒമ്പതാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്.
ചൊവ്വാഴ്ച രാവിലെയാണ് ദേശീയപാതയിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞ് വീണത്. തുടർന്ന് വയനാട്–കോഴിക്കോട് ദേശീയപാതയിലൂടെ ഗതാഗതം തടസപ്പെട്ടു.
റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കയാണ്. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.