തബ്​ലീഗ് സമ്മേളനം: കൊല്ലത്തുനിന്ന്​ പോയ 11 പേരെ തിരിച്ചറിഞ്ഞു; കോട്ടയത്ത്​ 12 പേർ നിരീക്ഷണത്തിൽ

കൊല്ലം: കൊല്ലം ജില്ലയിൽനിന്ന് ഡൽഹി നിസാമുദ്ദീനിലെ​ തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത 11 പേരെ തിരിച്ചറിഞ്ഞു. നാട്ടിലെത്തിയ എട്ടുപേർ നിരീക്ഷണത്തിലാണ്​. മൂ​ന്നുപേർ ഇതുവരെ തിരിച്ചെത്തിയില്ല. പത്തനാപുരം, പുനലൂർ, കടയ്​ക്കൽ എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ്​ തിരിച്ചറിഞ്ഞത്​. പാലക്കാട്​ നിന്ന്​ പത്തുപേർ പ​ങ്കെടുത്തതായി വിവരം ലഭിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരും കോട്ടയം ജില്ലയില്‍ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ (നമ്പര്‍ 1077) ബന്ധപ്പെടണം.

കൊറോണ പ്രതിരോധത്തി​​െൻറ ഭാഗമായി ജില്ലയില്‍ ഹോം ക്വാറ​ൈൻറനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്. ഈരാറ്റുപേട്ട (ആറുപേര്‍), കാഞ്ഞിരപ്പള്ളി (മൂന്നു പേര്‍), അതിരമ്പുഴ (ഒരാള്‍), കുമ്മനം (ഒരാള്‍) എന്നീ മേഖലകളില്‍നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

മലപ്പുറം ജില്ലയിൽ നിന്ന് നാലു പേർ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്​. ഇവർ നാട്ടിലേക്ക് മാങ്ങാനാവാത്തതിനാൽ അവിടെത്തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

മാർച്ച് മാസം പല സമയത്തായി ജില്ലയിൽ നിന്ന് മറ്റു 14 പേരും നിസാമുദ്ദീനിലെ കേന്ദ്രം സന്ദർശിച്ചിരുന്നു. ഇവരെല്ലാവരും നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ 12 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. രണ്ടുപേരെ കോവിഡ് കെയർ കേന്ദ്രത്തിലുമാക്കി.

Tags:    
News Summary - Tablighi Jamaat Malayalis Isolated -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.