Posted On
date_range Updated On
date_range ടി.സിദ്ദിഖ് എം.എൽ.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു
കല്‍പ്പറ്റ : ടി.സിദ്ദിഖ് എം.എൽ.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്‍റ് ചെയ്തത്.
വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കിടെ യു.ഡി.എഫ് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് പൊലിസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നാണ് കേസ്. പൊലീസുകാരെ തള്ളിയിടാന്‍ ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒയുടെ യൂനിഫോം പിടിച്ച് കൈവശമുണ്ടായിരുന്ന ലാത്തി തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.