‘മാധ്യമം’ ആഴ്ചപ്പതിപ്പിന്‍റെ ര​ജ​ത​ജൂ​ബി​ലി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നത്തിൽ ജ്ഞാ​ന​പീ​ഠം ജേ​താ​വ് ദാ​മോ​ദ​ർ മൗ​ജോ​യും എഴുത്തുകാരൻ ടി. പത്മനാഭനും സംസാരിക്കുന്നു (ചിത്രം: വിശ്വജിത്ത്)

'മാധ്യമ'ത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും ആർക്കും വിലക്ക് കൽപിക്കാൻ കഴിയില്ലെന്ന് ടി. പത്മനാഭൻ

കോഴിക്കോട്: 'മാധ്യമ'ത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഒരു വിലക്കും കൽപിക്കാൻ കഴിയില്ലെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. നിങ്ങളുടെ വിശ്വാസപ്രമാണങ്ങളിൽ വിശ്വാസമില്ലാത്തവരായാലും ഇവിടെ പ്രവർത്തിക്കാനുള്ള പൂർണ സ്വാതന്ത്ര്യത്തിന് ഒരു വിഘാതവും കൽപിക്കുമെന്ന് തോന്നുന്നില്ല. വല്ലവരും അത്തരത്തിൽ വിഘാതം കൽപിക്കുകയാണെങ്കിൽ അത് അന്തിമ വിശകലനത്തിൽ വിലപ്പോവുകയുമില്ലെന്നും ടി. പത്മനാഭൻ ചൂണ്ടിക്കാട്ടി. 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ ര​ജ​ത​ജൂ​ബി​ലി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Full View

ജനങ്ങൾ വളരെ ശ്രദ്ധാപൂർവവും സഹാനുഭൂതിയോടെയുമാണ് മീഡിയവണിന്‍റെ വിലക്ക് ശ്രദ്ധിച്ചത്. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്ത് കുറ്റമാണ് ചെയ്തതെന്ന് അയാൾ അറിയണം. അയാളുടെ വക്കീൽ അറിയണം. അവനെതിരായ തെറ്റുകളുടെ വിശദവിവരങ്ങൾ അറിയണം. വിധി പറയുമ്പോൾ എന്തെങ്കിലും പയാനുണ്ടോ എന്ന് കോടതി ചോദിക്കാറുണ്ട്. ഇതൊക്കെ നാട്ടിലുള്ള പൊതുരീതികളാണെന്നും ടി. പത്മനാഭൻ പറഞ്ഞു.

Full View

അടുത്ത കാലത്തായി പുതിയ ഒരു രീതി വന്നിട്ടുണ്ട്. ഭരണാധികാരികൾക്ക് ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ അനിഷ്ടം സംഭവിച്ചാൽ അവരെ കാരണമൊന്നും കാണിക്കാതെ തന്നെ കുറ്റം ചുമത്തി ജയിലിലിടുവെന്നും ടി. പത്മനാഭൻ ചൂണ്ടിക്കാട്ടി. മനുഷ്യനായി ജനിച്ചത് കൊണ്ട് മാത്രം ഒരാൾ മനുഷ്യനാകുന്നില്ലെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.

Full View

മാധ്യമം ആഴ്ചപ്പതിപ്പ് ര​ജ​ത ജൂ​ബി​ലി പ്ര​ഖ്യാ​പ​നം 'മാ​ധ്യ​മം' ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ നടത്തി. ജ്ഞാ​ന​പീ​ഠം ജേ​താ​വ് ദാ​മോ​ദ​ർ മൗ​ജോ പ്ര​ഖ്യാ​പ​ന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആ​ഴ്ച​പ്പ​തി​പ്പ്​ വെ​ബ്മാ​ഗ​സി​ൻ പ്ര​കാ​ശ​നം എഴുത്തുകാരൻ സ​ഈ​ദ് ന​ഖ്‍വി നി​ർ​വ​ഹി​ച്ചു. 


'മാ​ധ്യ​മം' ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മൗ​ജോ​യു​ടെ ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ളെ വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ചു. 

Full View

സമ്മേളനത്തിൽ ​സി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ഇ.​എ​ൻ കുഞ്ഞഹമ്മദ്, വി.​കെ. ഹം​സ അ​ബ്ബാ​സ്, ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, എ​സ്. ഹ​രീ​ഷ്, വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ, കെ.​കെ. ബാ​ബു​രാ​ജ്, രാ​ജേ​ശ്വ​രി നാ​യ​ർ, വി.​എം ഇ​ബ്രാ​ഹീം, ​ഫ്രാ​ൻ​സി​സ് നൊ​റോ​ണ, വി.​എ. ക​ബീ​ർ, പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സംസാരിച്ചു.

Tags:    
News Summary - T. Padmanabhan says no one can ban the madhyamam and affiliates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.