തോമാശ്ലീഹ വിവാദം: ഫാ. തേലക്കാട്ടിനെ തിരുത്തി സിറോ മലബാര്‍ സഭ

കൊച്ചി: തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന മുതിര്‍ന്ന വൈദികന്‍ ഫാ. പോള്‍ തേലക്കാട്ടിന്‍റെ നിലപാട് വസ്തുതാ വിരുദ്ധമെന്ന് സിറോ മലബാര്‍ സഭ. തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇതിന് ചരിത്രരേഖകളുടെ തെളിവുണ്ടെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരക്കല്‍ പറഞ്ഞു.  

സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ്. ഇതിനോട് വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും മാര്‍ വാണിയപ്പുരക്കല്‍ അറിയിച്ചു.

ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയതാണെന്ന അബദ്ധധാരണ തിരുത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മാര്‍ കൂറിലോസിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഫാ. തേലക്കാട്ട് സമാന അഭിപ്രായം പ്രകടിപ്പിച്ചത്. 
 

Tags:    
News Summary - Syro Malabar Sabha react St Thomas India Visit -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.