പ്രതീകങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല-പുന്നല ശ്രീകുമാർ

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ സ്ഥാനലബ്ദി നല്ല സന്ദേശമാണ് നൽകുന്നതെങ്കിലും പ്രതീകങ്ങൾ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലന്ന് കെ.പി.എം.എസ് ജനൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം യൂനിയൻ കൺവെൻഷൻ തിരുനക്കര എൻ.എസ്.എസ്.ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതുതായി രൂപപ്പെടുന്ന ശ്രേണീകൃത സാമൂഹിക വ്യവസ്ഥിതിയിൽ രാജ്യത്തെ പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ സുരക്ഷയും വളർച്ചയും ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ ഇത്തരം തീരുമാനങ്ങൾ പ്രസക്തമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

യൂനിയൻ കൺവീനർ അഖിൽ.കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.എ.സനീഷ് കുമാർ, സെക്രട്ടറിയേറ്റംഗം എൻ.ബിജു, കെ.യു. അനിൽ ,കെ.കെ.ക കൃഷ്ണകുമാർ ,ലതിക സജീവ്, മനോജ് കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Symbols do not solve problems-Punnala Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.