എസ്.വൈ. ഖുറൈശി
കൊച്ചി: ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി രചിച്ച ’ദി പോപ്പുലേഷൻ മിത്ത്’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘ജനപ്പെരുപ്പം എന്ന മിഥ്യ’യുടെ പ്രകാശനം ഞായറാഴ്ച വൈകീട്ട് നാലിന് കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും.
വി.എം. ഇബ്രാഹിം, ആർ.കെ. ബിജുരാജ് എന്നിവർ മൊഴിമാറ്റം ചെയ്ത പുസ്തകം മാധ്യമം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. എസ്.വൈ. ഖുറൈശി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ഡോ. പി. മുഹമ്മദലി ഗൾഫാർ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, അഡ്വ. ഹാരിസ് ബീരാൻ എം.പി, മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.