കോഴിക്കോട്: നട്ടെല്ലുതകർന്ന് വീൽചെയറിലാണ്, കൂടെയാരുമില്ല. സ്വിറ്റ്സർലൻഡിൽ നിന്ന് കാതങ്ങൾതാണ്ടി കോഴിക്കോെട്ടത്താൻ പക്ഷേ, ഫ്രെഡറിക്യു എന്ന 43കാരിക്ക് ഇതൊന്നും ഒരു തടസ്സമേ അല്ലായിരുന്നു. പരിമിതികളെ തോൽപിച്ച് തെൻറ ചക്രക്കസേരയിൽ നഗരം ചുറ്റിക്കണ്ടു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മിഠായിത്തെരുവിെൻറ പുതിയ മുഖത്തെ കൺനിറയെ കണ്ടു. തെൻറ വീൽചെയറുരുട്ടി തെരുവിൽ ഏറെ ദൂരം താണ്ടി. ഈ നഗരത്തിെൻറ മധുരവും നന്മയും നുണഞ്ഞ് മണിക്കൂറുകൾ െചലവഴിച്ചു.
ബെൽജിയം സ്വദേശിയായ ഫ്രെഡറിക്യു ഏറെക്കാലമായി സ്വിറ്റ്സർലൻഡിലാണ് താമസം. 13 വർഷം മുമ്പ് കാർ അപകടത്തിൽ നട്ടെല്ലു തകർന്ന് ചലനശേഷി നഷ്ടപ്പെട്ടു. പിന്നീടിങ്ങോട്ട് വീൽചെയറിലാണ് ജീവിതം. യാത്രകളെ ഏറെ സ്നേഹിക്കുന്ന ഇവർക്ക് തെൻറ ശാരീരികവെല്ലുവിളികളെ തോൽപിച്ച് ലോകം മുഴുവൻ ചുറ്റിക്കറങ്ങാനാണാഗ്രഹം. ഈ നാടിെൻറ വിവിധ സംസ്കാരവും പൈതൃകവും അടുത്തറിയാനാണ് ഇന്ത്യയിലെത്തിയത്. മൂന്നുമാസം ഇന്ത്യയിലുണ്ടാവും. ബംഗളൂരുവിലും മറ്റും ചുറ്റിക്കറങ്ങി രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെത്തിയത്.
നഗരത്തെയും ഇവിടത്തുകാരെയും ഇവിടത്തെ രുചികളും ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. ‘ഈ നാട്ടുകാർ നന്നായി ചിരിക്കുന്നവരാണ്. എെൻറ സ്ഥിതി കണ്ട് ഒരുപാട്പേർ സഹായം വാഗ്ദാനം ചെയ്ത് എത്തി. എന്നാൽ, അധികമൊന്നും ആരുടെയും സഹായം തേടേണ്ടി വന്നിട്ടില്ല’ -പുഞ്ചിരിയോടെ പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന ഇവർക്ക് ഒറ്റക്ക് യാത്ര ചെയ്യാനാണ് ഇഷ്ടം. സുഹൃത്തുക്കൾ കൂടെയുണ്ടെങ്കിൽ അവരോടെല്ലാം കലപില സംസാരിക്കേണ്ടി വരും, യാത്ര ചെയ്യുന്ന ഇടങ്ങളിെല ആളുകളോട് സംവദിക്കാൻ സമയം കിട്ടില്ല എന്നാണ് തനിച്ചുള്ള യാത്രക്ക് ഇവർ കണ്ടെത്തിയ കാരണം.
മിഠായിത്തെരുവിെൻറ പ്രവേശനകവാടത്തിൽ ഏറെനേരം ഇരുന്നപ്പോൾ ഈ തെരുവിനെ പരിചയപ്പെടുത്തിക്കൊണ്ട് ചിലർ അവരെ സമീപിച്ചു. കവാടത്തിൽ സ്ഥാപിച്ച എസ്.കെ. പൊറ്റെക്കാട്ടിെൻറ പ്രതിമ നോക്കിയും ഏറെനേരമിരുന്നു. അദ്ദേഹത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെങ്കിലും ആളുകളിൽ നിന്ന് കേട്ടറിഞ്ഞപ്പോൾ ഏറെ അത്ഭുതം. തെരുവ് അടുത്തിടെ നവീകരിച്ചതാണെന്നറിഞ്ഞപ്പോഴും ആ മുഖത്ത് കൗതുകം വിടർന്നു. കോഴിക്കോട് കണ്ടുകഴിഞ്ഞാൽ ആലപ്പുഴയിലെ കായലോരങ്ങളും കൊച്ചിയും തിരുവനന്തപുരവുമെല്ലാം സന്ദർശിക്കും. മാർച്ചിലാണ് നാട്ടിലേക്ക് മടങ്ങുക. സംസാരിക്കാനും സഹായിക്കാനുമെത്തിയവരോട് നന്ദിയും പുതുവർഷാശംസകളും നേർന്നാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.