സ്​പ്രിൻക്ലർ മാസപ്പ​ടിയെക്കാൾ വലിയ അഴിമതി, കേന്ദ്ര ഏജൻസി അന്വേഷിക്കണം -സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: മാസപ്പടിയേക്കാൾ വലിയ അഴിമതിയാണ്‌ സ്​പ്രിൻക്ലർ വിവാദമെന്ന്‌ സ്വപ്‌ന സുരേഷ്‌. തിരുവനന്തപുരം ജില്ല കോടതിക്കു മുന്നിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്​പ്രിൻക്ലർ കേസ്‌ അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കും. ആവശ്യമായ രേഖകൾ കൈമാറും. കേസുമായി മുന്നോട്ടു പോകും. അങ്ങനെ മറന്നുപോകേണ്ട ഒന്നല്ല സ്​പ്രിൻക്ലർ വിവാദം. മനുഷ്യരെക്കുറിച്ച വിവരങ്ങൾ ഇന്റർനാഷനൽ കമ്പനികൾക്ക്‌ നൽകുകയെന്നത്‌ രാജ്യത്തിനുതന്നെ ഭീഷണിയായ വിഷയമാണ്‌. വീണയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു തന്നെ ദുരുപയോഗം ചെയ്‌തതായി ശിവശങ്കർ തന്നോട്‌ പറഞ്ഞിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിൽ ജോലി നേടിയെന്ന കേസിൽ കോടതിയിൽ ഹാജരാകാനെത്തിയതായിരുന്നു സ്വപ്‌ന. കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട്​ സ്വപ്‌ന സമർപ്പിച്ച ഹരജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. സ്പേസ് പാർക്ക്​ നിയമനത്തിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരായത്.

കേസിൽ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. അതേസമയം, സ്പേസ് പാർക്കിൽ കൺസൽട്ടന്റായി നിയമിച്ച സ്വപ്നക്ക്​ നൽകിയ ശമ്പളം തിരികെ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കത്ത് നൽകിയെങ്കിലും പണം നൽകാനാകില്ലെന്നാണ് പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ നിലപാട്.

Tags:    
News Summary - Swapna Suresh says that sprinkler is a big scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.